സൈനീക വ്യൂഹത്തിനുനേര്‍ക്ക് തീവ്രവാദി ആക്രമണം: 22 പാക് സൈനീകര്‍ കൊല്ലപ്പെട്ടു

 


ഇസ്ലാമാബാദ്: സൈനീക വാഹന വ്യൂഹത്തിനുനേര്‍ക്ക് ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ 22 പാക് സൈനീകര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കന്‍ വസീറിസ്ഥാനിലേയ്ക്ക് പോവുകയായിരുന്ന വാഹന വ്യൂഹത്തിന് നേര്‍ക്കായിരുന്നു ആക്രമണം. ഖൈബര്‍പഖ്തുങ്ഖ്വാ ബന്നുവിലെ ബന്നുമിരാന്‍ഷാ റോഡില്‍ വച്ചാണ് സ്‌ഫോടനമുണ്ടായത്. റിമോട്ട് കണ്ട്രോളറിന്റെ സഹായത്തോടെയാണ് ബോംബ് സ്‌ഫോടനം നടത്തിയത്.
സൈനീക വ്യൂഹത്തിനുനേര്‍ക്ക് തീവ്രവാദി ആക്രമണം: 22 പാക് സൈനീകര്‍ കൊല്ലപ്പെട്ടുസൈനീകര്‍ക്ക് യാത്രചെയ്യാനായി വാടകയ്‌ക്കെടുത്ത കാറില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമീക നിഗമനം. ചാവേര്‍ ആക്രമണമാകുമെന്നും സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
SUMMARY: Islamabad/Peshawar: At least 22 security personnel were killed and 38 others injured when the Pakistani Taliban attacked a military convoy in the country's restive northwest on Sunday.
Keywords: Pakistan, Pakistan Army, Pak militants, War in North-West Pakistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia