നൈജീരിയന്‍ ദേവാലയത്തില്‍ കൂട്ടക്കുരുതി; 75 പേര്‍ കൊല്ലപ്പെട്ടു

 


മൈദുഗുരി: നൈജീരിയന്‍ ദേവാലയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കുകിഴക്കന്‍ നൈജീരിയയിലെ അഡാമാവായിലുള്ള വാഗാ ചകാവാ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ചയായിരുന്നു ആക്രമണം.

നൈജീരിയന്‍ ദേവാലയത്തില്‍ കൂട്ടക്കുരുതി; 75 പേര്‍ കൊല്ലപ്പെട്ടുവിശ്വാസികളെക്കൊണ്ട് തിങ്ങിനിറഞ്ഞ ദേവാലയത്തില്‍ പ്രാര്‍ത്ഥന ആരംഭിച്ച സമയത്തായിരുന്നു സംഭവം. തീവ്രവാദി സംഘടനയായ ബൊക്കോ ഹറം ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ദേവാലയത്തിലേയ്ക്ക് ഇരച്ചുകയറിയ അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ബോംബുകള്‍ വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലേയ്ക്ക് കടന്ന തീവ്രവാദികള്‍ വീടുകള്‍ക്ക് തീവെക്കുകയും ഗ്രാമവാസികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നാലു മണിക്കൂറിലേറെ തീവ്രവാദികള്‍ ഗ്രാമത്തില്‍ അഴിഞ്ഞാടി.

വടക്കുകിഴക്കന്‍ ഗ്രാമപ്രദേശങ്ങളിലെ ബോക്കോ ഹറം ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ വിവിധ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

SUMMARY: Maiduguri: Suspected Islamic extremists used explosives and heavy guns to attack a village in one state and a church in another in Nigeria's northeast, killing about 75 people and razing hundreds of homes, officials and witnesses said

Keywords: Nigeria, Boko Haram, Nigerians, Kawuri, Borno
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia