Tragedy | ആറ്റിങ്ങലില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ 

 
Image Representing 10th Grade Student Found Dead in Attingal
Image Representing 10th Grade Student Found Dead in Attingal

Representational Image Generated by Meta AI

● മരണകാരണം വ്യക്തമല്ല.
● പരിശോധന നടത്തി പൊലീസ്.
● വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. 

തിരുവനന്തപുരം: (KVARTHA) ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംഗയുടെയും മകന്‍ അമ്പാടി (15) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ശനിയാഴ്ച രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം. ഇതിനുശേഷം  10 മണിയായിട്ടും അനുജന്‍ പുറത്തിറങ്ങാത്തതില്‍ സംശയം തോന്നിയ മൂത്ത സഹോദരി കല്യാണി മുറിയില്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. 

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്പാടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധനയ്ക്കായി  പൊലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കാതിരിക്കുക.

10th-grade student was found dead by hanging in his room at Attingal, Thiruvananthapuram. Ambadi (15), a student of Pallipuram Kendriya Vidyalaya, was discovered by his sister after his parents left for work. Police have started an investigation.

#Attingal, #StudentDeath, #Thiruvananthapuram, #KeralaNews, #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia