അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കി­ലേറ്റി

 


ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ജമാ അത്ത്­ഇ­ഇസ്ലാമി നേതാവ് അബ്ദൂല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി. വ്യാഴാഴ്ച രാത്രിയാണ് തൂക്കിലേറ്റിയത്. യുദ്ധകുറ്റം ചുമത്തി തൂക്കിലേറ്റുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് അബ്ദുല്‍ ഖാദര്‍ മുല്ല. 1971 ലെ സ്വാതന്ത്ര്യ പോരാട്ടത്തിനിടയില്‍ കൊലയും ബലാത്സംഗവും നടത്തിയെന്നാണ് അബ്ദുല്‍ ഖാദര്‍ മുല്ലയ്ക്ക് മേല്‍ ആരോപിച്ചിരുന്ന കുറ്റം.
ഡാക്ക സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ മുല്ലയുടെ വധശിക്ഷ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മുല്ലയെ തൂക്കിലേറ്റിയതറിഞ്ഞ് ബംഗ്ലാദേശ് തെരുവുകളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. പലയിടത്തുനിന്നും അക്രമസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ദേശവ്യാപക ബന്ദിന് ജമാ അത്ത്­ഇ­ഇസ്ലാമി ആഹ്വാനം ചെയ്തിട്ടു­ണ്ട്.

വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പ് ജയിലിലെ സുരക്ഷ ശക്തമാക്കിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6.25 ഓടെ മുല്ലയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ചിരുന്നു. രണ്ട് ആണമക്കളും നാല് പെണ്മക്കളും ഭാര്യയുമാണ് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചത്.
1971 ല്‍ പാക്­ബംഗ്ലാദേശ് വിഭജന സമയത്ത് പാക്കിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് യുദ്ധത്തിലേര്‍പ്പെട്ടയാളാണ് അബ്ദുല്‍ ഖാദര്‍ മുല്ല. പാക്കിസ്ത്ഹാനില്‍ നിന്നും ബംഗ്ലാദേശ് വിട്ടുപോകുന്നതിനെ എതിര്‍ത്ത സംഘടനയായിരുന്നു ജമ അത്ത്­ഇ­ഇസ്ലാമി. അല്‍­ബദര്‍ എന്നാ സംഘടനയുടെ നേതാവായിരുന്നു അന്ന് അദ്ദേഹം. മീര്‍പൂര്‍ ആസ്ഥാനമാക്കിയായിരുന്നു സംഘടന പ്രവര്‍ത്തിച്ചിരുന്ന­ത്.

യുദ്ധകുറ്റമാരോപിച്ച് അറസ്റ്റുചെയ്ത അബ്ദുല്‍ ഖാദര്‍ മുല്ലയെ ആദ്യം ജീവപര്യന്തം തടവിനാണ് കോടതി വിധിച്ചത്. എന്നാല്‍ സുപ്രീം കോടതി പിന്നീട് ശിക്ഷ വധശിക്ഷയായി ഉയര്‍ത്തുകയായിരുന്നു.

അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയാല്‍ ഗുരുതരമായ രാഷ്ട്രീയ കലാപങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യ പ്രതിപക്ഷവും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരിന് മുന്നറിയിപ്പ് നല്കിയിരുന്നു. പ്രധാനമന്ത്രി ശെയ്ഖ് ഹസീന രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മുല്ലയുടെ വധശിക്ഷ നടപ്പിലാക്കിയതെന്ന ആരോപണം ശക്തമാണ്.

അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കി­ലേറ്റി SUMMARY: New Delhi: Violence broke out in Bangladesh after Jamaat-e-Islami leader Abdul Quader Molla was executed on Thursday night for genocide during the country's 1971 liberation war. 

Keywords: Bangladesh, Abdul Quader Molla, butcher of Mirpur, Dhaka Central Jail, 1971 Bangladesh war
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia