കൂട്ട ബലാല്‍സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഗര്‍ഭിണി; ഗര്‍ഭസ്ഥ ശിശുവിനെ ഡി.എന്‍.എ ടെസ്റ്റിനയച്ചു

 


കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബലാല്‍സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ്. ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് വ്യക്തമാക്കി. ഗര്‍ഭസ്ഥ ശിശുവിന് ഒരുമാസം പ്രായമുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ രക്തസാമ്പിളുകളും പോലീസ് പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. കുഞ്ഞ് ആരുടേതാണെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കും. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടബലാല്‍സംഗത്തിനിരയായ 16കാരി ഒരാഴ്ച മുന്‍പ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയതോടെ സംഭവം വിവാദമാവുകയും കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് നിര്‍ബന്ധിതരാവുകയും ചെയ്തു.
കൂട്ട ബലാല്‍സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടി ഗര്‍ഭിണി; ഗര്‍ഭസ്ഥ ശിശുവിനെ ഡി.എന്‍.എ ടെസ്റ്റിനയച്ചുതന്നെ ബലാല്‍സംഗം ചെയ്ത രണ്ട് യുവാക്കള്‍ ഡിസംബര്‍ 23ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കി പെണ്‍കുട്ടി നല്‍കിയ മൊഴി പുറത്തായതോടെ ഇടതുപക്ഷ നേതാക്കളും പ്രക്ഷോഭ പരിപാടികളില്‍ പങ്കാളികളായി.
ഇതിനിടെ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്രമിച്ചതും വിവാദമായി. തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കേസില്‍ ഇടപെടുകയും അറസ്റ്റുകളുണ്ടാവുകയുമായിരുന്നു.
SUMMARY: A school girl who was gang-raped on two consecutive days in October and who died on Tuesday after being set ablaze by two of the accused was pregnant with the child of one of the alleged rapists, the police said.
Keywords: Rape victim, Pregnant, West Bengal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia