പ്രശസ്ത ബംഗാളി നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു; മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി

 



കൊല്‍കത്ത: (www.kvartha.com 24.03.2022) പ്രശസ്ത ബംഗാളി നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച കൊല്‍കത്തയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 57 വയസായിരുന്നു. ബന്ധുക്കളാണ് മരണവിവരം പുറത്തുവിട്ടത്. 

ബുധനാഴ്ച ഷൂടിങ്ങിനിടെ തന്റെ വയറിന് ബുദ്ധിമുട്ടുള്ളതായി അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് പ്രിന്‍സ് അന്‍വര്‍ ഷാ റോഡിലുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. 

അഭിഷേക് ചാറ്റര്‍ജിയുടെ വിയോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, നടന്‍ റിതുപര്‍ണ സെന്‍ഗുപ്ത ഉള്‍പെടെയുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

1986-ല്‍ പത്ബോള എന്ന ബംഗാളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഭിഷേക് ചാറ്റര്‍ജി, ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സന്ധ്യാ റോയ്, പ്രൊസെന്‍ജിത് ചാറ്റര്‍ജി, തപസ് പോള്‍, ഉത്പല്‍ ദത്ത് തുടങ്ങിയ മുതിര്‍ന്ന അഭിനേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പ്രശസ്ത ബംഗാളി നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു; മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി


സുജന്‍സഖി, ലത്തി, ശംഖ സിദുരര്‍ ദിബി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ സഹനടനായി തിളങ്ങി. ഓരാ ചാര്‍ജോണ്‍, തുമി കോട്ടോ സുന്ദര്‍, സുരേര്‍ ആകാശേ, തൂഫാന്‍, മര്യാദ, അമര്‍ പ്രേം, പാപി, ഹരനേര്‍ നാറ്റ് ജമൈ, ജീവന്‍ പ്രദീപ്, പുരോഷോത്തം അബിര്‍വാബ്, മേയര്‍ അഞ്ചല്‍, അര്‍ജുന്‍ അമര്‍ നാം, സാബുജ് സാത്തി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 

Keywords:  News, National, India, Death, Obituary, Kolkata, West Bengal, Chief Minister, Mamata Banerjee, Condolence, Actor, Cinema, Cine Actor, Entertainment, Bengali actor Abhishek Chatterjee dies at 57, West Bengal CM Mamata Banerjee condoles death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia