Tragedy | ലോറിയില്‍നിന്ന് ഇറങ്ങവേ ചക്രത്തിനിടയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന് ദാരുണാന്ത്യം
● അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍.
● പിന്‍ ചക്രത്തിനടിയില്‍പെട്ട് തല്‍ക്ഷണം മരിച്ചു.
ആലപ്പുഴ: (KVARTHA) തുറവൂരില്‍ ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന് ദാരുണാന്ത്യം. തുറവൂര്‍ വളമംഗലം നന്ദനത്തില്‍ രജിത്ത് കുമാര്‍ (Rajith Kumar-47) ആണ് മരിച്ചത്. ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്കു സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ അപകടം നടന്നത്.
വെള്ളിയാഴ്ചത്തെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ലോറിയില്‍ മടങ്ങുന്നതിനിടെയായിരുന്നു രജിത്ത് കുമാര്‍ അപകടത്തില്‍പെട്ടത്. ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന്‍ ചക്രത്തിനിടയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#accident, #death, #Kerala, #lorry, #BeveragesCorporation, #workplacesafety