Bishan Singh | മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ സ്പിന്നർ

 


ന്യൂഡെൽഹി: (KVARTHA) മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ സ്പിന്നറുമായ ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. 1967 നും 1979 നും ഇടയിൽ നീണ്ട 12 വർഷത്തെ കരിയറിൽ 67 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്. 67 മത്സരങ്ങളിൽ നിന്നായി 266 വിക്കറ്റുകളാണ് ബേദി നേടിയത്. 1946 സെപ്റ്റംബർ 25ന് അമൃത്സറിലാണ് ബിഷൻ സിംഗ് ബേദി ജനിച്ചത്.

Bishan Singh | മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു; വിടവാങ്ങിയത് ഇതിഹാസ സ്പിന്നർ

എരപ്പള്ളി പ്രസന്ന, ബിഎസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവരോടൊപ്പം ബേദി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മാരകമായ സ്പിൻ കൂട്ടുകെട്ടുണ്ടാക്കി എതിരാളികളെ വിറപ്പിച്ചിരുന്നു. 1969-70ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബേദി 21 വിക്കറ്റുമായി പരമ്പര പൂർത്തിയാക്കി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 22 ടെസ്റ്റുകളിൽ ഇന്ത്യയുടെ ക്യാപ്റ്റനായും 1975-ൽ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനവും കളിച്ചു.

കൂടാതെ, നോർത്താംപ്ടൺഷെയറിന് വേണ്ടി 102 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കുകയും 1972 മുതൽ 1977 വരെ 434 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ബേദി കൗണ്ടി ക്രിക്കറ്റിലെ അതികായനായി ഉയർന്നു. രഞ്ജി ട്രോഫിയിൽ 1978-79 ലും 1980-81 ലും ടീമിനെ തുടർച്ചയായി ഡെൽഹി കിരീടം നേടിയതിലും പ്രധാന സംഭാവന നൽകിയിട്ടുണ്ട്. ബിഷൻ സിങ് ബേദിയുടെ മരണം ക്രിക്കറ്റിന് വലിയ നഷ്ടമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അനുശോചിച്ചു.

Keywords: News, National, New Delhi, Bishan Singh Bedi, Obituary, Died, Cricket,   Bishan Singh Bedi, legendary India spinner, dies at 77
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia