ദിമാപൂര്‍ റെയില്‍ വേ സ്‌റ്റേഷനു സമീപം സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

 



കൊഹിമ: നാഗാലാന്‍ഡിലെ ദിമാപൂര്‍ റെയില്‍വേ സ്‌റേഷന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാവിലെ എട്ടു മണിയോടെയായിരുന്നു സ്‌ഫോടനം. പ്രദീപ് താപ്പ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാതയോരത്ത് വെച്ചിരുന്ന ബോംബില്‍ കയറിയിറങ്ങവേ പൊട്ടിത്തെറിക്കുകയായിരുന്നു.

ദിമാപൂര്‍ റെയില്‍ വേ സ്‌റ്റേഷനു സമീപം സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടുപോലീസ് പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. സ്വന്തം വാഹനത്തില്‍ നിന്നും ആയുധങ്ങളും ഒരു കോടിയിലധികം രൂപയും കണ്ടെത്തിയതിനെ തുടര്‍ന്ന് നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രി ഇംകോംഗ് എല്‍. ഇംചെന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

SUMMARY: Kohima: A bomb blast close to Dimapur railway station in poll-bound Nagaland killed one person on Wednesday morning, police said.

Keywords: National news, Obituary, Pradeep Thapa, Bike, Railway station, Bomb, Roadside, Exploded, Killing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia