റബര്‍തോട്ടത്തില്‍ റിടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
Mar 5, 2021, 10:41 IST
തിരുവനന്തപുരം: (www.kvartha.com 05.03.2021) വിളപ്പില്‍ശാലയില്‍ റബര്‍തോട്ടത്തില്‍ റിടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാക്കുളം സ്വദേശി വിന്‍സെന്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹൃദയസംബന്ധമായ രോഗങ്ങളുള്ള ഇയാള്‍ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.