ഇറാഖില്‍ ബോംബാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടു

 


ബാഗ്ദാദ്: ഇറാഖില്‍ ഞായറാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഫലൂജയില്‍ നിന്നും അല്‍ക്വയ്ദ തീവ്രവാദികളെ തുരത്താനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തുസ് ഖുര്‍മതു പട്ടണത്തിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ വിഭാഗക്കാരാണ് ആക്രമണത്തിനിരകളായവരില്‍ ഭൂരിഭാഗവും.
ഇറാഖില്‍ ബോംബാക്രമണം: 18 പേര്‍ കൊല്ലപ്പെട്ടുമുത്തന്ന വ്യോമതാവളത്തിലെ ബസ് ടെര്‍മിനലിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പതിനൊന്നുപേര്‍ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ഫലൂജയും പരിസരപ്രദേശമായ റമാദിയും അല്‍ക്വയ്ദ പ്രവര്‍ത്തകര്‍ പിടിച്ചടക്കിയിരുന്നു. തുടര്‍ന്ന് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ചിട്ടുള്ള അല്‍ക്വയ്ദ പ്രവര്‍ത്തകരെ നേരിടാന്‍ ജനങ്ങള്‍ ഫലൂജയില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
SUMMARY: Baghdad: Bombs killed at least 18 people in Iraq on Sunday, police and medics said, as the Shi'ite-led government sought to evict al Qaeda-linked militants from Falluja without a fight.
Keywords: Iraq, Car bomb blast, Baghdad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia