മോസ്കോ: റഷ്യയിലെ ചെച്നിയന്‍ മേഖലയുടെ അതിര്‍ത്തിയിലുള്ള ഡാഗെസ്ഥാന്‍ പ്രവിശ്യയില്‍ ഇരട്ട സ്ഫോടനങ്ങില് 15 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര് പോലീസുകാരും, മറ്റു മൂന്നുപേര്‍ രക്ഷാപ്രവര്‍ത്തകരുമാണ്. ഇരുപതിലേറെപേര്‍ക്ക് പരിക്കേറ്റു.
വാഹനപരിശോധനയ്ക്കായി ട്രാഫിക് പൊലീസ് ഒരു കാര്‍ തടഞ്ഞപ്പോള്‍ അതു പൊട്ടിത്തെറിക്കുകയായിരുന്നു. കാറിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ഉപകരണം പ്രവര്‍ത്തിപ്പിച്ച് ഡ്രൈവര്‍ സ്ഫോടനം നടത്തുകയായിരുന്നു. സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ സ്ഫോടനം. സ്ഫോടനങ്ങളില്‍ ഇരുപതിലേറെ കാറുകള്‍ തകര്‍ന്നു.
ചെച്നിയയോടു ചേര്‍ന്നുകിടക്കുന്ന ഡാഗെസ്ഥാനിലും കോക്കേഷ്യന്‍ മേഖലകളിലും തീവ്രവാദികളുടെ ആക്രമണം പതിവായിരിക്കുകയാണ്.

Keywords: Bomb blasts, Russia, 15 killed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.