നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍

 


നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അഞ്ച് പേര്‍ അറസ്റ്റില്‍
ചെന്നൈ: സഹപാഠികള്‍ക്കൊപ്പം നീന്തല്‍ പരിശീലിക്കുന്നതിനിടയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ ഗ്രൗണ്ടിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. രഞ്ജന്‍ (9) ആണ്‌ മരിച്ചത്.

അപകടം നടക്കുമ്പോള്‍ രഞ്ജനൊപ്പം 25ഓളം പേര്‍ കുളത്തില്‍ നീന്തല്‍ പരിശീലിക്കുന്നുണ്ടായിരുന്നു. കുളത്തില്‍ വച്ച്‌ രഞ്ജന്‍ ബോധരഹിതനായതിനെത്തുടര്‍ന്നാണ്‌ മരണം സംഭവിച്ചത്. വൈകിയാണ്‌ രഞ്ജന്‍ അബോധാവസ്ഥയില്‍ വെള്ളത്തിനടിയില്‍ കിടക്കുന്നത് പരിശീലകന്റെ ശ്രദ്ധയില്‍പെട്ടത്. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

മരണത്തെതുടര്‍ന്ന്‌ ചെന്നൈ പത്മ ശേഷാദ്രി ബാല ഭവന്‍ സ്കൂളിലെ കായിക പരിശീലകന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

English Summery
Chennai: A class four student died in the swimming pool of a well known school in Chennai during practice. The police have arrested five people including the physical trainer (PT) of the school. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia