മധുവിധു ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി ഹോട്ടലില്‍ നിന്നും വീണുമരിച്ച നിലയില്‍

 



ദുബൈ: ദുബൈയില്‍ മധുവിധു ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ഹോട്ടലില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. ജുമൈറയിലെ ഹോട്ടലിന്റെ മുന്‍ഭാഗത്തായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. അബ്ബീ എമ്മെറ്റ് (27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

യുവതി ജനലിലൂടെ ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. അപകട മരണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് പോലീസ് അറിയിച്ചു. ജനലില്‍ കയറി നിന്നപ്പോള്‍ ബാലന്‍സ് തെറ്റി താഴെ വീണതാകാനും സാധ്യതയുണ്ട്. എമ്മെറ്റ് അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മധുവിധു ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് യുവതി ഹോട്ടലില്‍ നിന്നും വീണുമരിച്ച നിലയില്‍ഭര്‍ത്താവും പ്രൊഫഷണല്‍ ബൈക്ക് റേസറുമായ സീന്‍ എമ്മെറ്റിനൊപ്പമാണ് അബ്ബീ എമ്മെറ്റ് ദുബൈയിലെത്തിയത്. ഒരു മാസത്തിന് മുന്‍പ് ദക്ഷിണാഫ്രിക്കയില്‍ വച്ചാണ് ഇവര്‍ വിവാഹിതരായത്.

SUMMARY: A Dubai Police official has ruled out any criminal motive behind the death of a newly-married British woman, who was found dead in front of a hotel in Jumeirah.

Keywords: Gulf news, 27-year old young woman, Abbie Emmett, Committed suicide, Jumping, Window, Hotel, Newly-married British woman, Found dead, Jumeirah.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia