പൂനെയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ആറ്‌പേര്‍ മരിച്ചു

 


പൂനെയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ആറ്‌പേര്‍ മരിച്ചു
പൂനെ: പൂനെയില്‍ നാലുനില കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിച്ചു. അഞ്ച് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്. സഹാകര്‍ നഗറിലെ കെട്ടിടമാണ് തകര്‍ന്നത്. അഞ്ച് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു.

അനധികൃതമായി പണിത കെട്ടിടമാണ് തകര്‍ന്നുവീണതെന്ന് പൂനെ മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. ഈ കെട്ടിടം പൊളിച്ചുനീക്കാനായി അധികൃതര്‍ കഴിഞ്ഞ ആഴ്ച കെട്ടിടത്തിന്റെ ഉടമസ്ഥന് നോട്ടീസ് നല്‍കിയിരുന്നു.
SUMMERY: Pune: Six persons were killed and about five others are still feared trapped under the debris of a four-storey residential building that caved in at Sahakar Nagar area in Pune today.

Keywords: National, Obituary, Building collapse, debris, Pune,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia