കെ.എസ്.ആര്‍.ടിസി ഡ്രൈവര്‍ യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു

 


താമരശേരി: (www.kvartha.com 15.05.2014)  ബസ് ഓടിച്ചുകൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി. സി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. താമരശേരി ഡിപ്പോയിലെ ഡ്രൈവര്‍ കായണ്ണ ചിറക്കാട് സ്വദേശി എന്‍.കെ. മോഹനന്‍ (51) ആണ് മരിച്ചത്.

കെ.എസ്.ആര്‍.ടിസി ഡ്രൈവര്‍ യാത്രയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചുവ്യാഴാഴ്ച രാവിലെ ആറരമണിയോടെ പേരാമ്പ്രയിലേക്കുള്ള യാത്രയ്ക്കിടെ  27ാം മൈലില്‍ വെച്ച് മോഹനന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടശേഷം സീറ്റിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ   നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു.
പ്രഥമശുശ്രൂഷക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം. മൃതദേഹം പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Bus driver dies of heart attack while driving, Hospital, Treatment, Dead Body, Passenger, Medical College, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia