Obituary | തിരഞ്ഞെടുപ്പ് ജോലിക്ക് പോയ കേരള പൊലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 3, 2024, 18:28 IST
കണ്ണൂര്‍ കാംപിലെ കാംപ് ഫോളോവറാണ്.
പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.
കനത്ത ചൂടില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) തിരഞ്ഞെടുപ്പ് ജോലിക്ക് പോയ കേരള പൊലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു.
കണ്ണൂര്‍ കാംപിലെ കാംപ് ഫോളോവറായ കണ്ണൂര്‍ കണ്ണവം സ്വദേശി രവി എ (54) ആണ് മരിച്ചത്. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് മരണം സംഭവിച്ചത്.
കനത്ത ചൂടില്‍ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ കുഴഞ്ഞു വീണു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. മൃതദേഹം പഞ്ചാബിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോലിക്ക് പോയവര്‍ക്ക് കാര്യമായ സൗകര്യങ്ങള്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന്റെ മരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.