അഫ്ഗാനിസ്ഥാനില്‍ യുഎസ് കോണ്‍സുലേറ്റിനുസമീപം സ്ഫോടനം: ഒരു മരണം
Sep 13, 2013, 11:00 IST
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാന് നഗരമായ ഹെറാത്തിനുസമീപം വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. ഇതുവരെ വടക്കുകിഴക്കന്‍ ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഭീകരാക്രമണങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ സുരക്ഷാ സൈനീകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവിനെതുടര്‍ന്ന് ഭീകരര്‍ ആക്രമണം തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.
2014ഓടെ മുഴുവന്‍ യുഎസ് സൈനീകരേയും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന് വലിക്കുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് യുഎസ് സൈനികര്‍ നാട്ടിലേയ്ക്ക് മടങ്ങിപ്പോയി. എന്നാല്‍ ഇവരുടെ അഭാവം ഉയര്‍ത്തുന്ന സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനുള്ള സൈനീകബലം അഫ്ഗാനിസ്ഥാന് ഇല്ലാത്തതും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
SUMMARY: Kabul: Militants staged a suicide car bombing then engaged in a gunfight with security forces near the American consulate in the western Afghan city of Herat early Friday, officials said. An Afghan translator was killed, while several other people, including police, were wounded.
Keywords: World news, Kabul, Explosions, Gunfire, Erupted, Kabul, Tuesday, Police, Confirming, Militant attack, Centre, Afghan capital, Unable, Give, Further details.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.