Accident | കണ്ണൂരില്‍ കാറിടിച്ച് സ്‌കൂടര്‍ യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 
Car Driver Booked in Kannur Accident Case
Car Driver Booked in Kannur Accident Case

Photo: Arranged

● മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
● ബുധനാഴ്ച വൈകുന്നേരം മാതുകോത്ത് വളവിലാണ് അപകടം നടന്നത്.
● അമിത വേഗതയിലെത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണംവിട്ടു.

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ - മട്ടന്നൂര്‍ റോഡില്‍ വാരം മതുക്കോത്ത് കാറും സ്‌കൂടറും കൂട്ടിയിടിച്ച് രണ്ടുപേര് മരിച്ച സംഭവത്തില്‍ പൊലീസ് നടപടി. അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മരിച്ചവരുടെ ബന്ധുവായ അബ്ദുള്‍ റിയാസിന്റെ പരാതിയിലാണ് പൊലീസ് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.

സ്‌കൂടര്‍ യാത്രികരായ കാനച്ചേരി സിദ്ദീഖ് പള്ളിക്ക് സമീപത്തെ നസീര്‍ (54) വട്ടപ്പോയില്‍ പന്നിയോട്ട് പുതിയ പുരയില്‍ നൗഫല്‍ (34) എന്നിവരാണ് അതിദാരുണമായി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30 ന് മാതുകോത്ത് വളവിലാണ് അപകടം നടന്നത്.

അപകടത്തില്‍ സ്‌കൂടര്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ മൈതാനത്തിലേക്ക് മാറ്റി. 

Car Driver Booked in Kannur Accident Case

ചക്കരക്കല്‍ പൊലീസാണ് കേസന്വേഷണം നടത്തിവരുന്നത്. അപകടത്തെ തുടര്‍ന്ന് കണ്ണൂര്‍ - മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം വാഹനഗതാഗതം മുടങ്ങി. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊടുംവളവിറങ്ങി വന്നപ്പോള്‍ കാര്‍ നിയന്ത്രണംവിട്ടതാണ് അപകട കാരണമായത്.

#KannurAccident, #CarAccident, #Kerala, #RoadSafety, #PoliceCase, #Speeding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia