Drowned to Death | ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

 




ചെറുപുഴ: (www.kvartha.com) പച്ചമരുന്ന് ശേഖരിക്കാന്‍ വനത്തിലേക്ക് പോയ വീട്ടമ്മ ഒഴുക്കില്‍പെട്ടു മരിച്ചു. ചെറുപുഴയിലെ തിരുമേനി ഗോക്കടവില്‍ മൂന്നാം വീട്ടില്‍ തമ്പായി(65)യുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ 10.45 ഓടെ പ്രാപൊയില്‍ വളയംകുണ്ടില്‍ കണ്ടെത്തിയത്.  

ഞായറാഴ്ച വൈകുന്നരം കാണാതായതിനെത്തുടര്‍ന്ന് ഇവര്‍ക്കായി ചെറുപുഴ എസ് ഐ എം പി ഷാജിയുടെ നേതൃത്വത്തില്‍ ചെറുപുഴ പൊലീസും പെരിങ്ങോം ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയാണ് പ്രാപ്പൊയില്‍ അമ്പലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. കാന്‍സര്‍ രോഗബാധിതയായിരുന്ന ഇവര്‍ പച്ചമരുന്ന് ശേഖരിക്കാന്‍ പോയതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 

Drowned to Death | ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി


ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലില്‍ ഗോക്കടവ് ഭാഗത്തെ കുളിക്കടവില്‍ ഇവരുടെ ചെരുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുഴയില്‍ വീണതാകാമെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. 

രാത്രിയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ തുടര്‍ന്നപ്പോഴാണ് സംഭവം നടന്ന സ്ഥലത്ത് നിന്നും അകലെ മൃതദേഹം കണ്ടെത്തിയത്. ചെറുപുഴ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News,Kerala,State,Death,Obituary,House Wife,Local-News,River, Drowned, Cherupuzha: Body of woman who went missing river found 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia