Tragedy | തിളച്ച വെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 4 വയസ്സുകാരി മരിച്ചു 

 
Child suffering from severe burn injuries
Child suffering from severe burn injuries

Representational Image Generated by Meta AI

● പോസ്റ്റുമോര്‍ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 
● അസ്വാഭാവിക മരണത്തിന് പൊലീസ് അന്വേഷണം.

കണ്ണൂര്‍: (KVARTHA) തിളച്ച വെള്ളം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന (Burn Injury) ബാലിക മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള - സുമിയത്ത് ദമ്പതികളുടെ നാലു വയസ്സുകാരിയായ മകള്‍ സൈഫ ആഈശയാണ് (Saifa Aisha) മരിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

തങ്ങള്‍ പീടിക സഹ്‌റ പബ്ലിക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍. പരിയാരത്ത് പോസ്റ്റുമോര്‍ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊളവല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

#childsafety #accident #burninjury #kerala #kannur #tragedy #childdeath #policeinvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia