Accident | വീട്ടിനുള്ളിലെ നീന്തല്‍ക്കുളത്തില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം
● ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
● പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കൊച്ചി: (KVARTHA) കോതമംഗലത്ത് (Kothamangalam) നീന്തല്‍ക്കുളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മൂന്ന് വയസുള്ള മകന്‍ അബ്രാം സെയ്ത് (Abram Seith) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ദാരുണസംഭവം.
അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ വീട്ടിനകത്തുള്ള നീന്തല്‍ക്കുളത്തില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്.
അവശനിലയിലായ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലും അവിടെനിന്ന് കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഈ ദുരന്ത സംഭവം പ്രദേശത്തെ മുഴുവന്‍ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. ഒരു നിമിഷം മുമ്പ് സന്തോഷത്തോടെ കളിച്ചുകൊണ്ടിരുന്ന കുട്ടി അടുത്ത നിമിഷം ഇല്ലാതായത് കുടുംബത്തെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
വീടുകളില്‍ നീന്തല്‍ക്കുളങ്ങള്‍ ഉള്ളവര്‍ കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് വിടരുത്. നീന്തല്‍ക്കുളത്തിന് ചുറ്റും സുരക്ഷാ വേലികള്‍ സ്ഥാപിക്കണം. കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുന്നതിന് മുന്‍പ് അവരെ നീന്തല്‍ക്കുളത്തില്‍ ഒറ്റയ്ക്ക് ഇറക്കരുത്. എല്ലായ്‌പ്പോഴും ഒരു മുതിര്‍ന്നയാള്‍ കുട്ടികളെ നീന്തല്‍ക്കുളത്തില്‍ നിരീക്ഷിക്കുന്നതും അപകടം ഒഴിവാക്കാന്‍ സഹായിക്കും.
#childsafety #drowningprevention #swimmingpoolaccidents #Kerala #tragedy #childloss