'ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി' ഉറങ്ങിക്കിടന്ന 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Apr 4, 2022, 09:36 IST
കണ്ണൂര്‍: (www.kvartha.com 04.04.2022) പെഡസ്റ്റല്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചതായി റിപോര്‍ട്. പാനൂരിലാണ് സംഭവം. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകന്‍ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം.
ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിള്‍ഫാനിന്റെ വയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. ഉടന്‍ തന്നെ കുട്ടിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ ദേവജ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.