മര്‍ദ്ദനമേറ്റ സി.ഐ.ടി.യു തൊഴിലാളി മരിച്ചു; രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍

 


തൊടുപുഴ: (www.kvartha.com 02/02/2015) മകനെ ഒരു സംഘം  മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കുന്നതിനിടെ അടിയേറ്റ സി.ഐ.ടി.യു. തൊഴിലാളി മരിച്ചു. കരിങ്കുന്നം കാട്ടോലില്‍ ചാലില്‍ രവിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്  കൊച്ചുമറ്റം സാബു, മാടപ്പാട്ട് കുര്യന്‍ എന്നിവരെ തൊടുപുഴ സി.ഐ അറസ്റ്റു ചെയ്തു. ഇവര്‍ സി.പി.എം പ്രവര്‍ത്തകരാണ്. എന്നാല്‍ സംഭവത്തിന് പിന്നില്‍ വ്യക്തിവിദ്വേഷമാണെന്നാണ് സൂചന.
മര്‍ദ്ദനമേറ്റ സി.ഐ.ടി.യു തൊഴിലാളി മരിച്ചു; രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍
രവി

കഴിഞ്ഞ 26ന് കരിങ്കുന്നം കാട്ടോലി കവലയില്‍ വച്ചാണ് രവിക്ക് തലയ്ക്ക് അടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 26ന് വൈകിട്ട് കാട്ടോലി കവലയില്‍ സന്തോഷ് എന്നയാള്‍ പരസ്യമായി മദ്യപിച്ചു. രവിയുടെ വീടിന് സമീപമായിരുന്നു മദ്യപാനം. രവിയുടെ മകന്‍ അരുണ്‍ ഇത് ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് നേരിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പിന്നീട് ഇരുവിഭാഗങ്ങളും പിരിഞ്ഞുപോയി. രാത്രി 9.30ഓടെ പ്രശ്‌നം പറഞ്ഞു തീര്‍ക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് അരുണിന്റെ വീടിന് സമീപമെത്തി.

മര്‍ദ്ദനമേറ്റ സി.ഐ.ടി.യു തൊഴിലാളി മരിച്ചു; രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍
സാബു
ഇതിനിടെ മാടപ്പാട്ട് കുര്യന്‍, ഇയാളുടെ മകനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ ജിന്‍സണ്‍, സാബു കൊച്ചുമറ്റം, നിരപ്പുതൊട്ടിയില്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അരുണിനെ ആക്രമിച്ചു. ഇതറിഞ്ഞാണ് രവിയും മൂത്തമകന്‍ ബിബിനും സ്ഥലത്തെത്തിയത്. രവിയെ അക്രമികള്‍ കമ്പിവടിക്ക് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നെന്ന് പറയുന്നു. ബിബിനെയും ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ രവിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഭാര്യ: ഓമന. രവി കോലാനി ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. രവിയുടെ മുത്തമകന്‍ ബിബിന്‍ ബിജെപി കാട്ടോലി ബൂത്ത് പ്രസിഡന്റാണ്.

മര്‍ദ്ദനമേറ്റ സി.ഐ.ടി.യു തൊഴിലാളി മരിച്ചു; രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍
കുര്യന്‍
ഇതിനിടെ മൂന്ന് ദിവസത്തെ ചികിത്സക്കായി രണ്ട് ലക്ഷത്തോളം രൂപ ചിലവായെന്നും ഒന്നേ മുക്കാല്‍ ലക്ഷം രൂപ നല്‍കിയാലേ വെന്റിലേറ്റര്‍ എടുത്തു മാറ്റൂ എന്നും ആശുപത്രി അധികൃതര്‍ നിലപാട് സ്വീകരിച്ചു. ഇതേത്തുടര്‍ന്ന് ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.അജിയുടെ നേതൃത്വത്തിലുള്ള സംഘം കാല്‍ ലക്ഷം രൂപ പിരിച്ചെടുത്ത് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയാണ് മൃതദേഹം കൊണ്ടുവന്നത്.
മര്‍ദ്ദനമേറ്റ സി.ഐ.ടി.യു തൊഴിലാളി മരിച്ചു; രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords :   Idukki, Thodupuzha, Kerala, Obituary, CITU Worker, Dies, Attack, Injured,  CPM, Accused, CITU worker was beaten to death; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia