അര്‍ബുദ രോഗബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തി വിശ്വാസവും പ്രചോദനവും പകര്‍ന്നു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 09.08.2021) ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താരത്തിന്റെ മരണം വലിയ വേദനയാണുളവാക്കുന്നത്. അര്‍ബുദ രോഗബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തി വിശ്വാസവും പ്രചോദനവും പകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അര്‍ബുദ രോഗബാധയ്ക്ക് മുന്‍പില്‍ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തി വിശ്വാസവും പ്രചോദനവും പകര്‍ന്നു; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തന്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയില്‍ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്‌നേഹവും ഏവര്‍ക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍ അര്‍പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM condoles death of actress Saranya Sasi, Thiruvananthapuram, News, Actress, Pinarayi Vijayan, Chief Minister, Cinema, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia