പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 


തിരുവനന്തപുരം: (www.kvartha.com 02.08.2021) പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോ(80) ന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്ര സംഗീത രംഗത്ത് സജീവ സാനിധ്യമായിരുന്നു കല്യാണി. മലയാളത്തിലും തമിഴിലും അവര്‍ പാടിയ ഗാനങ്ങള്‍ ആസ്വാദക മനസില്‍ എന്നും തങ്ങി നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഋതുഭേദ കല്‍പന, ജലശയ്യയില്‍, പവനരച്ചെഴുതുന്നു തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങള്‍.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. മംഗളം നേരുന്നു എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ 'ഋതുഭേദ കല്‍പന ചാരുത നല്‍കിയ', വിയറ്റ്നാം കോളനിയിലെ 'പവനരച്ചെഴുതുന്നു', മൈ മദേഴ്സ് ലാപ്ടോപ് എന്ന ചിത്രത്തിലെ 'ജലശയ്യയില്‍', മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിലെ 'നിനക്കും നിലാവില്‍' എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി കലാലയ യുവജനോത്സവത്തിലൂടെയാണ് സംഗീതലോകത്തേക്ക് വരുന്നത്.

Keywords:  CM condoles on death of singer Kalyani Menon, Thiruvananthapuram, News, Dead, Obituary, Singer, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia