ഡോ പി എ ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം; ആതുരസേവനരംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ നിലകൊണ്ടുവെന്ന് പിണറായി

 


കോഴിക്കോട്: (www.kvartha.com 12.04.2020) സാമൂഹ്യ പ്രവര്‍ത്തകയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. പി എ ലളിത(69)യുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ആതുരസേവന രംഗത്ത് അവസാനം വരെ സാമൂഹ്യ പ്രതിബദ്ധതയോടെ അവര്‍ നിലകൊണ്ടു. തന്നെ ബാധിച്ച അര്‍ബുദത്തോട് പൊരുതിക്കൊണ്ടു തന്നെ, അസാധാരണമായ മന: സ്ഥൈര്യത്തോടെ അവര്‍ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മലബാര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് യൂറോളജി സെന്റര്‍ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയര്‍പേഴ്‌സണുമാണ്. ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളി എന്ന വീട്ടിലായിരുന്നു താമസം. ഡോക്ടര്‍ എന്നതിന് ഉപരി സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു പി എ ലളിത. അസുഖബാധിതയായിരുന്നപ്പോഴും സാമൂഹികപ്രവര്‍ത്തനരംഗത്ത് അവര്‍ സജീവമായിരുന്നു.

ഡോ പി എ ലളിതയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം; ആതുരസേവനരംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ നിലകൊണ്ടുവെന്ന് പിണറായി

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തിന്റെ സ്ഥാപക ചെയര്‍പേഴ്‌സനാണ്. ഐ എം എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, സെക്രട്ടറി, ഐ എം എ ദേശീയ വനിത വിഭാഗത്തിന്റെ സ്ഥിരം സമിതി അംഗം, അബലാമന്ദിരത്തിന്റെ ഉപദേശക സമിതി ചെയര്‍പേഴ്‌സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, മെര്‍ക്കൈന്റല്‍ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്‌കാര്‍പിന്റെ പ്രസിഡന്റ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords:  CM condoles with Dr PA Lalitha, Doctor, Dead, Obituary, Cancer, Patient, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia