വിടവാങ്ങിയത് 11-ാം വയസില്‍ പൊതുപ്രവര്‍ത്തന രംഗത്തേക്കിറങ്ങി കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇന്‍ഡ്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ നേതാവ്; മല്ലു സ്വരാജ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
Mar 20, 2022, 09:03 IST
തിരുവനന്തപുരം: (www.kvartha.com 20.03.2022) ആന്ധ്രപ്രദേശിലെ മുതിര്‍ന്ന സിപിഎം നേതാവും തെലങ്കാനയിലെ കര്‍ഷകപ്രക്ഷോഭത്തില്‍ സായുധസേനയുടെ കമാന്‍ഡറുമായിരുന്ന മല്ലു സ്വരാജ്യ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഡ്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ കെടാവിളക്കായ ജീവിതമാണ് മല്ലു സ്വരാജ്യത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
തെലങ്കാന സമരത്തില്‍ സായുധസേനയെ നയിച്ച മല്ലു സ്വരാജ്യം, കര്‍ഷകരുടെ മോചനത്തിനും കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുന്നതിനും ജീവിതാന്ത്യം വരെ പോരാടി. അനീതിക്കെതിരായ സമരമായിരുന്നു ആ ജീവിതം. അവരുടെ മുന്നിലെത്തുമ്പോള്‍ നിസ്വവര്‍ഗത്തിനായി സ്വജീവന്‍ പണയം വെച്ച് പോരാടിയ ധീര സേനാനായികയുടെ ചിത്രമാണ് മനസില്‍ തെളിയുക.
ലോക്‌സഭാംഗം, സിപിഎം കേന്ദ്രകമിറ്റി അംഗം എന്നീ നിലകളിലും മല്ലു സ്വരാജിന്റെ ഇടപെടലുകള്‍ സവിശേഷമായിരുന്നു. ആ അമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു, സഖാക്കളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
ഹൈദരാബാദിലെ ബഞ്ചാരാഹില്‍സിലുള്ള കേര്‍ ആശുപത്രിയിലായിരുന്നു മല്ലു സ്വരാജ്യത്തിന്റെ അന്ത്യം. 1931-ല്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ജന്മി കുടുംബത്തിലാണ് മല്ലു സ്വരാജ്യം ജനിച്ചത്. സ്വരാജ്യ മുദ്രാവാക്യമുയര്‍ത്തി ഗാന്ധിജി ആഹ്വാനം ചെയ്ത സത്യഗ്രഹത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്.
11-ാം വയസില്‍ തുടങ്ങിയതാണ് മല്ലു സ്വരാജ്യത്തിന്റെ പൊതുപ്രവര്‍ത്തനം. കുടുംബത്തിന്റെ ചട്ടങ്ങള്‍ ധിക്കരിച്ച് തെരുവിലിറങ്ങിയ മല്ലു സ്വരാജ്യം തൊഴിലാളികള്‍ക്ക് അരി വിതരണം ചെയ്തുകൊണ്ടാണ് തെലങ്കാനയിലെ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുവന്നത്. സഹോദരന്‍ ഭീംറെഡ്ഡിയും പിന്നീട് ജീവിതസഖാവായ എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു.
ഞായര്‍ രാവിലെ ആറിന് ആര്‍ടിസിഎച്ച് റോഡിലുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിക്കുന്ന മൃതദേഹം ഒമ്പത് മണിവരെ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം ജന്മനാടായ നല്ലഗൊണ്ടയിലേക്ക് കൊണ്ടുപോകും. ജന്മനാട്ടിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം നല്ലഗൊണ്ട മെഡികല്‍ കോളജിന് വിട്ടുനല്‍കും. മല്ലു ഗൗതം റെഡ്ഢി, മല്ലു നാഗാര്‍ജുന്‍ റെഡ്ഢി എന്നിവര്‍ മക്കളാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.