Loss | സ്‌കൂള്‍ ബസ് അപകടത്തില്‍ മരിച്ച നേദ്യയ്ക്ക് നാടിന്റെ യാത്രാമൊഴി
● കണ്ണൂർ സ്കൂൾ ബസ് അപകടത്തിൽ മരിച്ച നേദ്യയ്ക്ക് നാട് യാത്രാമൊഴി നൽകി.
● ചിന്മയ വിദ്യാലയത്തിൽ പൊതുദർശനത്തിന് വെച്ചു.
● നാട്ടുകാരും ജനപ്രതിനിധികളും അന്ത്യോപചാരം അർപ്പിച്ചു.
കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠാപുരം - തളിപ്പറമ്പ് സംസ്ഥാന പാതയിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷിന് നാടിന്റെ യാത്രാമൊഴി. വ്യാഴാഴ്ച രാവിലെ 10 മണിയോടെ പോസ്റ്റ് മോര്‍ട്ടം ചെയ്ത കുട്ടിയുടെ ഭൗതിക ശരീരം 11 മണിയോടെ കുറുമാത്തൂര്‍ ചിന്‍മയാ വിദ്യാലയ അങ്കണത്തില്‍ പൊതുദര്‍ശത്തിന് വെച്ചു.
കണ്ണീരും വിതുമ്പലുമായാണ് തങ്ങളിലൊരാളായ പ്രിയപ്പെട്ട നേദ്യയ്ക്ക് സഹപാഠികള്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചത്. ഗദ്ഗദവും കണ്ണീരുമായാണ് ചിന്മയ വിദ്യാലയത്തിലെ അധ്യാപകര്‍ പഠനത്തില്‍ മാത്രമല്ല എല്ലാത്തിലും സജീവ സാന്നിദ്ധ്യമായിരുന്ന തങ്ങളുടെ പ്രിയ വിദ്യാര്‍ത്ഥിനിക്ക് യാത്രാമൊഴിയേകിയത്.
നേദ്യയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ സജീവ് ജോസഫ് എംഎല്‍എയുള്‍പ്പെടെയുള്ള ജനപ്രതിനിധികളും അനവധി നാട്ടുകാരുമെത്തിയിരുന്നു. തുടര്‍ന്ന് 11.30 ന് നേദ്യയുടെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ഒരു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
#KannurAccident #SchoolBusAccident #Kerala #RIP #NedyaRajeesh #StudentDeath