Accident | ലോറിയിടിച്ച് സ്‌കൂടര്‍ യാത്രികയായ കംപ്യൂടര്‍ അധ്യാപിക മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) പേരാവൂര്‍ മുരിങ്ങോടിയില്‍ സ്‌കൂടറില്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രിക മരിച്ചു. മുരിങ്ങോടിയിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റശീദ(30)യാണ് മരിച്ചത്.
         
Accident | ലോറിയിടിച്ച് സ്‌കൂടര്‍ യാത്രികയായ കംപ്യൂടര്‍ അധ്യാപിക മരിച്ചു

പേരാവൂര്‍ ശ്രീ ശങ്കരാചാര്യ കംപ്യൂടര്‍ സെന്റര്‍ അധ്യാപികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ആയിരുന്നു അപകടം. ഇരിട്ടി-പേരാവൂര്‍ റോഡില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂടിയില്‍ പിന്നില്‍ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ആറുവയസ്സുകാരി ശഹന്‍സിയെക്കൂടാതെ ഒന്നര വയസ്സുള്ള മകളുമുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Accidental Death, Died, Obituary, Computer teacher died in a scooter-lorry accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia