വിപ്ലവ നക്ഷത്രം ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം

 


തിരുവനന്തപുരം: (www.kvartha.com 11.05.2021) കേരളത്തിന്‍റെ ഝാന്‍സി റാണിയായിരുന്ന ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച്‌ കലാകായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിന് സ്വജീവിതം സമര്‍പിച്ച ധീര വനിതയായിരുന്നു അവർ. അതിനായി ഗൗരിയമ്മ അനുഭവിച്ച യാതനകള്‍ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റിനും അനുഭവിക്കേണ്ടി വന്നിട്ടില്ല. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ശബ്ദമായിരുന്ന ഗൗരിയമ്മ, ആധുനിക കേരളം അഭിമാനിക്കുന്ന ഒട്ടനവധി പുരോഗമന നിയമ നിര്‍മാണങ്ങളുടെ ശില്പിയുമായിരുന്നു ഗൗരിയമ്മ.

ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് കെ ആർ ഗൗരിയമ്മയെന്ന് ഫോർവേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജൻ അനുസ്മരിച്ചു.

വര്‍ത്തമാനകാല കേരളത്തിന്‍റെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ വിടവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയുടെ വിയോഗത്തോടെ കരുത്തിൻ്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയ യുഗമാണ് അവസാനിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
മാണി സാറുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഗൗരിയമ്മയുമായി ഞങ്ങൾക്കുള്ളത് ഒരമ്മയുടെ ബന്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നും അശരണർക്കും അടിസ്ഥാന വർഗത്തിനും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിച്ച പോരാളിയാണ് ഗൗരിയമ്മ.

വിപ്ലവ നക്ഷത്രം ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനപ്രവാഹം

കേരളത്തിന്റെ നാളിതുവരെയുള്ള രാഷ്ട്രീയ ചരിത്രത്തിലെ ജീവിച്ചിരുന്ന പഴമയുടെ കണ്ണിയാണ് ചരിത്രമായതെന്ന് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രടറി സി ആർ ബിജു പറഞ്ഞു.

എന്നും ഗൗരിയമ്മയുടെ ഓര്‍മകള്‍ ജനമനസുകളില്‍ ഉണ്ടാവുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇഎംഎസ് മന്ത്രിസഭയില്‍ മന്ത്രിയായത് മുതല്‍ ഉമ്മന്‍ചാണ്ടി സര്‍കാര്‍ വരെയുള്ള സര്‍കാരുകളില്‍ അവര്‍ എടുത്തിട്ടുള്ള നയങ്ങളും പ്രവര്‍ത്തന പരിപാടികളും കേരളത്തിന്റെ പുരോഗതിക്കും വളര്‍ചയ്ക്കും വേണ്ടിയിട്ടുള്ളതായിരുന്നു. കെ ആര്‍ ഗൗരിയമ്മ എല്ലാവര്‍ക്കും ഒരു പ്രചോദനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത അണുബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. സംസ്‌കാരം ആലപ്പുഴ വലിയചുടുകാട്ടില്‍.

Keywords:  News, Thiruvananthapuram, K.R.Gouri Amma, KR Gouri Amma, Obituary, Death, Kerala, State, Top-Headlines, Condolences on the demise of revolutionary star Gowriamma.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia