തിരുവനന്തപുരം: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് കഴക്കൂട്ടം തുമ്പ വയലില്‍ ഭവനില്‍ എച് പി ഷാജി (60) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
കെ എസ് യു താലൂക് പ്രസിഡന്റ്, ജില്ലാ സെക്രടറി, തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ നിന്നും കേരള യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, യൂത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക് പ്രസിഡന്റ്, യൂത് കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍, യൂത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, വേളി ബ്ലോക് ഡിവിഷന്‍ മെമ്പര്‍, മംഗലാപുരം ബ്ലോക് പ്രസിഡന്റ് എന്നിങ്ങനെ കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ വഹിച്ചും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച എച് പി ഷാജി നിലവില്‍ കെ പി സി സി മെമ്പറായിരുന്നു. ശവസംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അച്ഛന്‍: എച് പി ഹെറിക്. അമ്മ: ഏലിയാമ. ഭാര്യ: ലൈലാ ഷാജി. മക്കള്‍: നിഖില്‍, ആരോമല്‍, ആരതി.
Keywords: Congress leader HP Shaji passed away, Thiruvananthapuram, News, Treatment, Hospital, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.