Satheesan Pacheni | സതീശൻ പാച്ചേനി: കോൺഗ്രസിന് നഷ്ടമായത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം ശക്തമായി നിലകൊണ്ട നേതാവിനെ; ഇടതുകോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ പോരിനിറങ്ങി ശ്രദ്ധേയനായി

 



കണ്ണൂർ: (www.kvartha.com) മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ കോൺഗ്രസിനു നഷ്ടമാകുന്നത്. കെ പി സി സി അംഗവും മുന്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷനുമായിരുന്ന സതീശന്‍ പാച്ചേനിയെ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് രാത്രി 11 മണിയോടെയാണ് കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച കാലത്ത് മരണം സംഭവിച്ചത്.
                
Satheesan Pacheni | സതീശൻ പാച്ചേനി: കോൺഗ്രസിന് നഷ്ടമായത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം ശക്തമായി നിലകൊണ്ട നേതാവിനെ; ഇടതുകോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ പോരിനിറങ്ങി ശ്രദ്ധേയനായി
       
പാർലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാർടിയിൽ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാർടി പ്രവർത്തനങ്ങൾക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകൾ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാർടി പ്രവർത്തകർക്കിടയിൽ വേറിട്ട നേതാവാക്കിയത്.

സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തെരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്ക് രണ്ടു വട്ടം മലമ്പുഴയിൽ വിഎസ് അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എംവി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർഥിയായി കോൺഗ്രസ് നിയോഗിച്ചു.

ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു.

തളിപ്പറമ്പ് അർബൻ കോ–ഓപറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെവി റീനയാണ് ഭാര്യ.

മക്കൾ: ജവഹർ, സാനിയ.

Keywords: Congress leader Satheesan Pacheni is no more, Kannur,Kerala,Top-Headlines,Obituary,Congress,Politics,Leader,Parliament.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia