കോണ്‍ഗ്രസ്തൃണമുല്‍ വിദ്യാര്‍ത്ഥി സംഘട്ടനം: ഏറ്റുമുട്ടലില്‍ എസ്.ഐ കൊല്ലപ്പെട്ടു

 



കൊല്‍ക്കത്ത: കോണ്‍ഗ്രസ്തൃണമുല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സി­റ്റി പോ­ലീ­സ് സ്‌­പെ­ഷ്യല്‍ ബ്രാ­ഞ്ച് ഇന്‍­സ്പെക്ടര്‍ തപ­സ് ചൗധരി­ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചിലെ ഹരി മോഹന്‍ ഘോഷ് കോളജിലാണ് ഏറ്റുമുട്ടലുണ്ടായത്.

തോക്കുമായെത്തിയ വിദ്യാര്‍ത്ഥികള്‍ പോലീസുദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് റിപോര്‍ട്ട്. മൂന്ന് പേര്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റു. ഇവരെ കൊല്‍ക്കത്ത മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചു.

കോണ്‍ഗ്രസ്തൃണമുല്‍ വിദ്യാര്‍ത്ഥി  സംഘട്ടനം: ഏറ്റുമുട്ടലില്‍ എസ്.ഐ കൊല്ലപ്പെട്ടുകോളജ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. തൃണമൂല്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം രംഗത്തെത്തിയതെന്നും പിന്നീട് തൃണമൂല്‍ പ്രവര്‍ത്തകരും തിരിച്ചടിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം.

SUMMERY: Kolkata: A policeman was killed today when he intervened in clashes between armed student union members of the Congress and the Trinamool Congress (TMC) in Kolkata.

Keywords: National, Obituary, Reports, Students, Carrying guns, Attacked, Police personnel, Treated, Calcutta Medical Research Institute, Harimohan Ghose College, Garden Reach area, Kolkata, Student union elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia