റിയാദ്: (www.kvartha.com 05.05.2014) സൗദിയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലിലെ ലാബോറട്ടറി സ്‌പെഷ്യലിസ്റ്റ് കൊറോണ വൈറസ് ബാധ മൂലം മരിച്ചു. അയ്മന്‍ സീമി എന്ന സ്വദേശി പൗരനാണു മരിച്ചത്. നേരത്തെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ബന്ദര്‍ അല്‍ കത്തീരിയും കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു.
ഇതോടെ പല ആശുപത്രി ജീവനക്കാരും ഭീതിയിലാഴ്ന്നിരിക്കുകയാണ്. അതേ സമയം സൗദിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 111 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 396 ആണ്. 2012 സെപ്തംബര്‍ മുതലുള്ള കണക്കാണിത്. അമേരിക്കയിലും ഈജിപിതിലും കൊറോണ വൈറസ് ബാധിച്ചതായി നേരത്തേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.