Tragedy | കടുത്തുരുത്തിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
●മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (36) എന്നിവരാണ് മരിച്ചത്.
●ഇരുവരെയും ഗ്രിലില്‍ തൂങ്ങിയ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്.
●ബുധനാഴ്ച വൈകിട്ട് സംസ്‌കാരം നടത്തും.
കോട്ടയം: (KVARTHA) കടുത്തുരുത്തിയില്‍ (Kaduthuruthy) ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (Shivdas-49), ഭാര്യ ഹിത (Hitha_36) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. അയല്‍വാസികള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി എസ്എച്ച്ഒ ടി.എസ്.റെനീഷ് പറഞ്ഞു. ദമ്പതികള്‍ക്കു മക്കളില്ല.
കടബാധ്യത മൂലം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഇരുവരും ദുഃഖിതരായിരുന്നതായി ബന്ധുകള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ മുട്ടുചിറയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടയം കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബുധനാഴ്ച വൈകിട്ട് സംസ്‌കാരം നടത്തും.
#kerala #debt #mentalhealth #tragedy #kottayam #news