കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് കാര്‍ യാത്രികരായ യുവ ഉദ്യോഗസ്ഥ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
Nov 11, 2019, 15:42 IST
കൊല്ലം: (www.kvartha.com 11.11.2019) കെ എസ് ആര്‍ ടി സി ബസ് കാറിലിടിച്ച് കാര്‍ യാത്രികരായ യുവ ഉദ്യോഗസ്ഥ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം ജില്ലാ കാഞ്ഞിരംകുളം പി ഡബ്ല്യൂ ഡി റോഡ് സെക്ഷന്‍ ഓഫീസ് ഓവര്‍സിയര്‍ നെയ്യാറ്റിന്‍കര ഊരൂറ്റുകാല തിരുവോണത്തില്‍ രാഹുല്‍ എസ് നായര്‍ (30), ഭാര്യ തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഓവര്‍സിയര്‍ സൗമ്യ (25) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് സൗമ്യ. ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്.
തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാര്‍ തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ ദമ്പതികള്‍ മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Couple killed road accident, Kollam, News, Local-News, Accidental Death, Dead, Obituary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.