കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പഴയിടം തീമ്പനാല്‍ വീട്ടില്‍ ഭാസ്കരന് നായര്‍ (69), ഭാര്യ തങ്കമ്മ (64) എന്നിവരെയാണു വീട്ടിനുള്ളിലെ സ്വീകരണമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ്. വീട്ടിനുള്ളില്‍ മോഷണശ്രമം നടന്നതായി തെളിഞ്ഞിട്ടില്ലാത്തതിനാല്‍ ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
എന്നാല്‍ കൊലയാളികള്‍ കവര്‍ച്ച ലക്ഷ്യമിട്ടാണു കൃത്യം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായുള്ള സൂചനകളും സംഭവ സ്ഥലത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തങ്കമ്മയുടെ വള ഊരിയെടുക്കാന്‍ ശ്രമിച്ചിട്ടും അത് എടുക്കാതിരുന്നത് ഇതിന്റെ ഭാഗമാണെന്നാണ് പോലീസ് കരുതുന്നത്.
കൂടാതെ മരണം ഉറപ്പുവരുത്താനായി തല പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. വീടിന്റെ പിന്‍വാതിലിലൂടെ അകത്തു കടന്ന അക്രമികള്‍ ടിവി കണ്ടുകൊണ്ടിരുന്ന ഭാസ്കരന് നായരെയും തങ്കമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്.
സാധാരണയായി അത്താഴത്തിനുശേഷം ഒന്‍പതരയോടെയാണ് ദമ്പതികള്‍ ഉറങ്ങാറുള്ളത്. എന്നാല്‍ സംഭവം നടന്ന രാത്രിയില്‍ വീട്ടില്‍ തയാറാക്കിയ ചോറ് അടുപ്പിനു സമീപം വാര്‍ക്കാന്‍ വച്ച നിലയില്‍ തന്നെയാണ് കാണപ്പെട്ടത്. അതിനാല്‍, ഒന്‍പതുമണിയോടെയാണു കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
ഭാസ്കരന് നായരും ഭാര്യയും 18 വര്‍ഷമായി പഴയിടത്താണു താമസിക്കുന്നത്. ആണ്മക്കളില്ലാത്ത ഇവര്‍ പെണ്മക്കളുടെ വിവാഹത്തിനുശേഷം വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറുമണിക്കാണ് ദമ്പതികളെ അയല്‍ക്കാര്‍ അവസാനമായി പുറത്തു കണ്ടത്. അയല്‍ക്കാരുമായി ഇവര്‍ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല.
മൂത്തമകള്‍ ബിനു കൊല്ലത്തും ഇളയ മകള്‍ ബിന്ദു പത്തനംതിട്ടയിലുമാണു താമസിക്കുന്നത്. വ്യാഴാഴ്ച കൊല്ലത്തുനിന്നു ബിനു വീട്ടിലേക്കു പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടര്‍ന്ന് അയല്‍വീട്ടില്‍ വിളിച്ചു കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വീട്ടിലെ പെണ്‍കുട്ടി അടുക്കളഭാഗത്തെത്തി തങ്കമ്മയെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
എന്നാല്‍ വീടിന്റെ കതകു തുറന്ന നിലയിലായതിനാല്‍ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാര്‍ മണിമല പോലീസ് സ്റ്റേഷനില്‍ വിവരം അറിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സ്വീകരണമുറിയിലെ സ്റ്റെയര്കേയ്സിനു താഴെ കട്ടിലിനു സമീപമായിരുന്നു ഭാസ്കരന് നായരുടെ ജഡം കാണപ്പെട്ടത്. മുഖം തലയണകൊണ്ടു മൂടിയ നിലയിലായിരുന്നു. മുറിയിലെ ജനാലയോടു ചേര്‍ന്നാണു തങ്കമ്മയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹങ്ങളില്‍ മഞ്ഞള്‍പ്പൊടിയും അരിപ്പൊടിയും വിതറിയിട്ടുണ്ട്.
കോട്ടയം എസ്.പി എം. പി. ദിനേശ്, ഡി.വൈ.എസ്.പി എസ്. സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തുനിന്നു തെളിവുകള്‍ ശേഖരിച്ചു. പോലീസ് നായ സല്‍മ ഒരു കിലോമീറ്ററോളം ഓടി വാളക്കയം ജംക്ഷനിലെ കടത്തിണ്ണയിലെത്തിയതിനുശേഷം അവിടെത്തന്നെ മണം പിടിച്ചു നിന്നു. സംഭവശേഷം അക്രമികള്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു പോയെന്നാണു കരുതുന്നത്.
റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണു ഭാസ്കരന് നായര്‍. തങ്കമ്മ കെ.എസ്.ഇ.ബി ജീവനക്കാരിയായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മരുമക്കള്‍: കൊല്ലം മമ്മിക്കുന്ന് ബംഗ്ലാവില്‍ രാജു, പത്തനംതിട്ട മാത്തൂര്‍ ഷാജി.
Also Read: ചൗക്കിയില്‍ വീണ്ടും കെ.എസ്.ആര്.ടി.സി. ബസിന് നേരെ കല്ലേറ്
Keywords: Kottayam, Couples, Death, Dead Body, Police, Hospital, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.