കൊല്‍ക്കത്ത: (www.kvartha.com 31.10.2019) മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത(83) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കൊല്‍ക്കത്തയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ബംഗ്ലാദേശിലെ ബരിസാലില്‍ 1936 നവംബര്‍ മൂന്നിന് ദുര്‍ഗ പ്രസന്ന ഗുപ്തയുടെയും നിഹാര്‍ ദേവിയുടെയും മകനായാണ് ജനനം. രണ്ടു തവണ ലോക്സഭാംഗവും മൂന്നു തവണ രാജ്യസഭാംഗവുമായിരുന്ന അദ്ദേഹം 2ജി കേസ് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ (ജെ പി സി) അംഗമായിരുന്നു. സിപിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, എഐടിയുസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ ശബ്ദമായിരുന്നു ഗുരുദാസ് ദാസ്ഗുപ്ത.
2001ല്‍ ആണ് ഗുപ്ത എ ഐ ടി യു സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റത്. 2004ല്‍ ബംഗാളിലെ പന്‍സ്കുരയില്‍ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഗുപ്ത, 2009ലും സഭയിലെത്തി. ഇത്തവണ ഘട്ടലില്‍ നിന്നായിരുന്നു മത്സരിച്ചത്.
ജയശ്രീ ദാസ് ഗുപ്തയാണ് ഭാര്യ. ഒരു മകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPI Veteran Gurudas Dasgupta Passes Away at 83 Due to Lung Cancer, Kolkata, News, Politics, Obituary, Dead, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.