N Shankariah | മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു
Nov 15, 2023, 11:29 IST
ചെന്നൈ: (KVARTHA) മുതിര്‍ന്ന കമ്യൂനിസ്റ്റ് നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. ചൊവ്വാഴ്ചയാണ് (14.11.2023) പനി ബാധിതനായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച (15.11.2023) രാവിലെയായിരുന്നു അന്ത്യം.
1964 ല്‍ വിഎസിനൊപ്പം സി പി ഐ ദേശീയ കൗണ്‍സില്‍ വിട്ടിറങ്ങിയ ശങ്കരയ്യ സിപിഎമിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. തമിഴ്നാട് മുന്‍ പാര്‍ടി സെക്രടറിയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ശങ്കരയ്യ.
1941ല്‍ മധുര അമേരികന്‍ കോളജില്‍ പഠനകാലത്തുതന്നെ തീപ്പൊരിയായിരുന്നു ശങ്കരയ്യ. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ബ്രിടീഷ് സൈന്യം അദ്ദേഹത്തെ പിടികൂടി തടവിലാക്കി. സ്വാതന്ത്ര്യ സമര ചരിത്ര രേഖകളില്‍ അടയാളമായി മാറിയ ശങ്കരയ്യ എട്ട് വര്‍ഷത്തോളം ജയില്‍ വാസം അനുഭവിച്ചു. രാജ്യം സ്വതന്ത്രമാകുന്നതിന് തലേന്നാണ് ശങ്കരയ്യയും സ്വതന്ത്രനായത്.
1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാര്‍ടി സംസ്ഥാന സെക്രടറിയുമായിരുന്നു. എട്ട് പതിറ്റാണ്ട് സജീവരാഷ്ട്രീയത്തില്‍ നിറഞ്ഞ ശങ്കരയ്യ, മൂന്ന് വര്‍ഷം മുന്‍പുവരെ പാര്‍ടിയോഗങ്ങളില്‍ സജീവമായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.