MV Govindan | ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാവിനെ: എം വി ഗോവിന്ദന്‍
Jul 18, 2023, 15:21 IST
കണ്ണൂര്‍: (www.kvartha.com) കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന നേതാക്കളിലൊരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യുവിലൂടെയാണ് ഉമ്മന്‍ചാണ്ടി സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്.
ജനങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയായും മന്ത്രിയായും മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനം അദ്ദേഹത്തെ മറ്റു രാഷ്ട്രീയ നേതാക്കളില്‍നിന്നും വ്യത്യസ്തമാക്കുന്നു. എല്ലാകാലത്തും ജനങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കിടയില്‍ നിന്നും ഊര്‍ജം നേടിയ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കാണാം. അരനൂറ്റാണ്ടിലേറെക്കാലം ഒരേ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കുപ്പെടുകയെന്നത് അതിന്റെ തെളിവാണ്.
ജനങ്ങള്‍ക്കായി ഉമ്മന്‍ചാണ്ടി നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പെടെ മറക്കാന്‍ പറ്റുന്നതല്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുഖമായാണ് എല്ലാവരും ഉമ്മന്‍ചാണ്ടിയെ കണക്കാക്കുന്നത്. ഏത് പ്രശ്നം വന്നാലും സമചിത്തതയോടെ കൈക്കാര്യം ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖനായ നേതാവായിരിക്കുമ്പോഴും കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവിഭാഗം ജനങ്ങളുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്‍പോട്ട് പോയിരുന്നത്.
എല്ലാവരോടും സ്നേഹാവയ്പോടെ പെരുമാറാനും ആദരവോടെ അവരെ സമീപിക്കാനും അവര്‍ പറയുന്നത് കേള്‍ക്കാനും തയ്യാറായ പ്രമുഖനായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായത്. എല്ലാകാലത്തും ചിരിച്ചുകൊണ്ട് പ്രശ്നങ്ങളെ നേരിട്ട അദ്ദേഹത്തിന്റെ വിയോഗം കേരളരാഷ്ട്രീയത്തിന് തന്നെ നഷ്ടമാണ്.
അന്‍പതിലാദ്യം ഇടതുപക്ഷവുമായി യോജിച്ചും പിന്നീട് വിയോജിച്ചും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും കേരളരാഷ്ട്രീയത്തിനുമുണ്ടാക്കിയത് കനത്ത നഷ്ടമാണ്. അതില്‍ സി പി എമ്മും അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നതായും എം വി ഗോവിന്ദന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Obituary, Obituary-News, CPM State Secretary MV Govindan Master Remembering former Kerala Chief Minister Oommen Chandy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.