കേ­ര­ള­ത്തി­ലെ ആ­ദ്യ ഡി.­­ജി.­­പി പി വി­ജ­യന്‍ അ­ന്ത­രി­ച്ചു

 


കേ­ര­ള­ത്തി­ലെ ആ­ദ്യ ഡി.­­ജി.­­പി പി വി­ജ­യന്‍ അ­ന്ത­രി­ച്ചു
ക­ണ്ണൂര്‍: കേ­ര­ള­ത്തി­ലെ ആ­ദ്യ ഡി.­­ജി.­­പി റി­ട്ട. പി. വി­ജ­യന്‍ (ഐ.­­പി.­എ­സ്) (87) അ­ന്ത­രി­ച്ചു. ത­ല­ച്ചോ­റി­ലു­ണ്ടാ­യ ര­ക്ത­സ്രാ­വ­ത്തെ തു­ടര്‍­ന്നാ­ണ് മ­ര­ണം. ഓ­ഗ­സ്­ത് 27നു എ.­കെ.­ജി. ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചി­രു­ന്ന വി­ജ­യന്‍ തിങ്ക­ളാഴ്ച്ച രാ­ത്രി എ­ട്ട് മണിയോ­ടെ­യാണ് മ­രി­ച്ച­ത്. താ­വ­ക്ക­ര­യി­ലെ 'തൃ­വേ­ണി­യി'ല്‍ ദര്‍ശ­ന­ത്തിന് വച്ചി­ട്ടുള്ള മൃ­ത­ദേ­ഹം ചൊ­വ്വാഴ്ച്ച രാ­വി­ലെ 11നു പ­യ്യാ­മ്പ­ല­ത്ത് സം­സ്­ക്ക­ര­ി­ക്കും.

ത­ല­ച്ചോ­റില്‍ ര­ക്ത­സ്രാ­വ­മു­ണ്ടാ­യ­തി­നെ തു­ടര്‍­ന്നു 15 ദി­വ­സ­മാ­യി എ.­കെ.­ജി. ആ­ശു­പ­ത്രി ന്യൂ­റോ ഐ.­സി­യു­വി­ലാ­യി­രു­ന്നു. ഭാ­ര്യ­യും മ­ക്ക­ളും മ­ര­ണ സ­മ­യ­ത്ത് ആ­ശു­പ­ത്രി­യി­ലു­ണ്ടാ­യി­രു­ന്നു.

1952 ബാ­ച്ച് ഐ.­പി.­എ­സ്. ഉ­ദ്യോ­ഗ­സ്ഥ­നാ­ണ് വി­ജ­യന്‍. ആ­ന്ധ്രാ­പ്ര­ദേ­ശില്‍ പീ­സ് കീ­പ്പി­ങ് ഫോ­ഴ്‌­സില്‍ കാ­ട്­പ­ളി­കൂ­ടം യൂ­ണി­റ്റ് മേ­ധാ­വി­യാ­യാ­ണ് ഔ­ദ്യോ­ഗി­ക ജീ­വി­തം ആ­രം­ഭി­ച്ച­ത്. കേ­ര­ളം രൂ­പീ­ക­രി­ച്ച ശേ­ഷം പാ­ല­ക്കാ­ട് എ­സ്.­പി­യാ­യി. തു­ട­ര്‍­ന്നു കാ­സര്‍­കോട്, കോ­ഴി­ക്കോ­ട് ജി­ല്ല­ക­ളി­ല­ട­ക്കം എ­ട്ട് ജി­ല്ല­ക­ളില്‍ എ­സ്.­പി­യാ­യി ജോ­ലി ചെ­യ്­തു. എ­റ­ണാ­കു­ളം സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണാ­യും പ്ര­വ­ര്‍­ത്തി­ച്ചു.

വ­ട­ക്കന്‍ മേ­ഖ­ല റേ­ഞ്ച് ഐ.­ജി, ജോ­യിന്റ് ട്രാന്‍­സ്‌­പോര്‍­ട്ട് ക­മ്മീ­ഷ­ണര്‍, ഇ­ല­ക്ട്രി­സി­റ്റി ബോര്‍­ഡ് ക­മ്മീ­ഷ­ണര്‍, വി­ജി­ലന്‍­സ് ഐ.­ജി എ­ന്നീ നി­ല­ക­ളി­ലും പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. 1983ല്‍ കേ­ര­ള­ത്തി­ലെ ആ­ദ്യ ഡി.­ജി.­പി­യാ­യി സേ­വ­നം അ­നു­ഷ്ടി­ച്ചു സര്‍­വ്വീ­സില്‍ നി­ന്നും വി­ര­മി­ച്ചു. വി­­ര­മി­ച്ച ശേ­ഷം, ഹൈ­ക്കോ­ട­തി ജ­സ്­റ്റി­സ് നാ­രാ­യ­ണ പി­ള്ള ക­മ്മീ­ഷന്‍ മെ­മ്പര്‍ സെ­ക്ര­ട്ട­റി­യാ­യി അ­ഞ്ച് വര്‍­ഷം പ്ര­വര്‍­ത്തി­ച്ചി­ട്ടു­ണ്ട്. മൃ­ത­ദേ­ഹ­ത്തില്‍ ക­ണ്ണൂര്‍ റേ­ഞ്ച് ഐ.­ജി. ജോ­സ് ജോര്‍­ജ­ജ്, എ­സ്.­പി. രാ­ഹുല്‍ ആര്‍. നാ­യര്‍ എ­ന്നി­വര്‍ റീ­ത്ത് സ­മര്‍­പ്പി­ച്ചു.

ഭാ­ര്യ: ത­ങ്കം വി­ജ­യന്‍. മ­ക്കള്‍: അ­നി­ത (യു.­എ­സ്.­എ), അ­ഖി­ല (ഡല്‍­ഹി), സാ­യി­റാം (ബാം­ഗ്ലൂര്‍). മ­രു­മ­ക്കള്‍: ഡോ. എ.­എന്‍. സു­ന്ദര്‍ റാം(യു.­എ­സ്.­എ), എ­സ്.­വി. നാ­യര്‍(ഡല്‍­ഹി), ബി­ന്ദു സാ­യി­റാം (ബാം­ഗ്ലൂര്‍).

പി­താ­വ്: ഡോ. ശേ­ഖ­രന്‍. മാ­താ­വ്; ടി.­കെ. ശാ­ര­ദ. സ­ഹോ­ദ­ര­ങ്ങള്‍: ല­ക്ഷ്­മ­ണന്‍ (മു­ബൈ), ഡോ. പി. മാ­ധ­വന്‍ (ക­ണ്ണൂര്‍), പ­രേ­ത­നാ­യ പി. ദി­വാ­ക­രന്‍.

Keywords:  P Vijayan DGP, Kannur, Kerala, Malayalam News, Obituary, Kvartha, Charamam, Police, Commissioner, IPS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia