Died | തിരുവനന്തപുരം സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം മരിച്ചു; പെട്ടെന്നുള്ള വിയോഗം വേദനാജനകമെന്ന് അനുശോചിച്ച് കടകംപള്ളി സുരേന്ദ്രന്‍
Mar 29, 2023, 13:07 IST
തിരുവനന്തപുരം: (www.kvartha.com) നഗരസഭ സിപിഎം കൗണ്‍സിലര്‍ റിനോയി ടി പി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ മരണത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. റിനോയിയുടെ പെട്ടെന്നുള്ള വിയോഗം വേദനാജനകമാണ്. ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Keywords: News, Kerala, State, Death, Obituary, Condolence, CPM, Thiruvananthapuram corporation councillor passes away due to heart attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.