Tribute | എംടിയുടെ ഹൃദയം സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആഴക്കടലായിരുന്നുവെന്ന് ഡോ. ആസാദ് മൂപ്പന്‍
● ഡോ. ആസാദ് മൂപ്പൻ എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ചു
● എം.ടിയുടെ കഥാപാത്രങ്ങൾ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പറഞ്ഞു
● എം.ടിയുടെ ഹൃദയം സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആഴക്കടലായിരുന്നുവെന്ന് പറഞ്ഞു
കോഴിക്കോട്: (KVARTHA) മലയാള സാഹിത്യത്തിലെ ഇതിഹാസ സാന്നിധ്യമായിരുന്ന എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ അനുശോചിച്ചു. കാലാതീതമായ രചനകളിലൂടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ എം ടിയുടെ വേര്‍പാട് മലയാളികള്‍ക്ക് ഒരു തീരാ നഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നിത്യ ജീവിതത്തില്‍ നാം സ്ഥിരമായി കണ്ടുമുട്ടുന്നവരെ ഓര്‍മ്മപ്പെടുത്തുന്നതാണ് എം.ടിയുടെ കഥാപാത്രങ്ങള്‍. മനുഷ്യരുടെ മാനസിക സഞ്ചാരങ്ങളും വ്യഥകളും സാഹചര്യങ്ങളും മനോഹരമായ വാക്കുകളാല്‍ കോറിയിട്ട മലയാള സാഹിത്യകാരന്മാരില്‍ പ്രഥമ സ്ഥാനീയനാണ് എം.ടി. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നമ്മുടെ അഹങ്കാരമായി മാറുന്നതും.
ഗൗരവപ്രകൃതിയെങ്കിലും, എംടിയുടെ ഹൃദയം പക്ഷേ നിര്‍മമയായ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ആഴക്കടലാണ്. അനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ ഊഷ്മളത അറിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#MTVasudevanNair #MalayalamLiterature #DrAzadMoopen #RIP #Kerala #IndianLiterature #Tribute