വാഹനാപകടത്തില്‍ ഇടതുകൈ അറ്റ് വീട്ടമ്മയുടെ ദാരുണമരണം

 


വാഹനാപകടത്തില്‍ ഇടതുകൈ അറ്റ് വീട്ടമ്മയുടെ ദാരുണമരണം
Shobha
മണര്‍കാട്: ബസുകളുടെ മല്‍സരയോട്ടത്തിനിടയില്‍ ഇടതുകൈ അറ്റ് വീട്ടമ്മയുടെ ദാരുണമരണം. മണര്‍കാട് കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള സ്വകാര്യബസിന്റെ ശ്രമത്തിനിടയില്‍ ബൈക്കില്‍ ഭര്‍ത്താവിനൊപ്പം യാത്രചെയ്ത വടവാതൂര്‍ മുതുതേഴത്ത് എം.എന്‍. വിജയന്റെ ഭാര്യ ശോഭയാണ് (46) ദാരുണമരണത്തിന്‌ ഇരയായത്. ബസിന്റെ ഇടിയുടെ ആഘാതത്തില്‍ ഇടതുകൈ തെറിച്ചുപോയ ശോഭ ബസിന്റെ അടിയില്‍ കുടുങ്ങി. ശോഭയേയും ബൈക്കിനേയും വലിച്ച് ബസ് 10 മീറ്ററോളം നിരന്നുനീങ്ങി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞു ശരീരത്തില്‍ കുത്തിക്കയറിയ നിലയിലാണ്‌ ശോഭയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓടിക്കൂടിയ നാട്ടുകാരില്‍ ചിലര്‍ അറ്റുപോയ കൈ പ്ലാസ്റ്റിക് കവറിലാക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അപകടമുണ്ടായ ഉടനെ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. സ്റ്റോപ്പില്‍നിന്ന് കൈ കാട്ടിയ യാത്രക്കാരെപ്പോലും കയറ്റാന്‍ കൂട്ടാക്കാതെ കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ പാഞ്ഞുവന്ന ബസ് വിജയന്റെ ബൈക്കില്‍ നേര്‍ക്ക് ഇടിച്ചു. വിജയന്റെ ഹെല്‍മറ്റ് തെറിച്ചു പോകുന്നതു കണ്ടതായി യാത്രക്കാര്‍ പറഞ്ഞു. തെറിച്ചുവീണ വിജയന്റെ മുഖത്തുള്‍പ്പെടെ പരുക്കേറ്റു. ബൈക്കിന്റെ ഹാന്‍ഡില്‍ ബസിന്റെ മുന്‍ഭാഗത്തു കുടുങ്ങി ബസ് നിരങ്ങി മുന്നോട്ടു പോയി. ശോഭ അലമുറയിട്ടു കരഞ്ഞുകൊണ്ടു ബസിനടിയിലേക്കു വീഴുകയായിരുന്നു. സംഭവത്തെതുടര്‍ന്ന്‍ പോലീസ് എത്തിയെങ്കിലും നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന്‍ അര മണിക്കൂറിനുശേഷമാണ്‌ ബസ് റോഡില്‍ നിന്നും നീക്കാന്‍ കഴിഞ്ഞത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia