തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു; ഇരുവരും മരിച്ചു
Dec 16, 2011, 21:38 IST
തിരുവനന്തപുരം: ഭര്‍ത്താവുമായി വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യ മരണവെപ്രാളത്തിനിടയില്‍ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും ഭര്‍ത്താവും മണിക്കൂറുകളുടെ വിത്യാസത്തില്‍ മരണപ്പെട്ടു. മാര്‍ത്താണ്ഡത്തിനുസമീപം തിക്കുറിശ്ശി കടവിള സ്വദേശി റസ്സല്‍ രാജും(35) ഭാര്യ വിജയ(33)യുമാണ് മരിച്ചത്. അനുവാദമില്ലാതെ ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും 650 രൂപ വീട്ടുചിലവിനായി എടുത്തതാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. വിജയയുടെ ദേഹത്ത് തീപടരുന്നതുകണ്ട് ഓടിയടുത്ത് ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് റസ്സല്‍ രാജും അപകടത്തില്‍പെട്ടത്. ഇരുവര്‍ക്കും 2 മക്കളാണുള്ളത്. സുദീഷ്, രതീഷ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.