കടലില്‍ കാണാതായ 17കാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

 


കടലില്‍ കാണാതായ 17കാരിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു
മംഗലാപുരം: ഉള്ളാള്‍ കടലില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം എട്ട് ദിവസത്തിന് ശേഷം ബട്ക്കല്‍ തീരത്തടിഞ്ഞു.

ചിക്ക്മാംഗ്ലൂര്‍ മുടിഗരെയിലെ അബ്ദുല്‍ ഷുക്കൂറിന്റെ മകള്‍ റൗനക്ക് ജഹാന്റെ മൃതദേഹമാണ് ബട്ക്കല്‍ തീരത്ത് കണ്ടത്. കുടുംബസമേതം ഉള്ളാള്‍ കടലോരത്ത് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. സഹോദരി ഉസ്മയുമായി കടലില്‍ കളിക്കുന്നതിനിടയില്‍ ഇരുവരെയും തിരമാലകള്‍ വിഴുങ്ങുകയായിരുന്നു. ഉസ്മയെ രക്ഷിക്കാനായെങ്കിലും റൗനക്കിനെ കണ്ടെത്താനായില്ല. പി.യു.സിയില്‍ ഉന്നത വിജയം നേടിയ റൗനക്ക് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ് ദുരന്തമുണ്ടായത്.

Keywords:  Mangalore, Student, Obituary, Drowned, Dead 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia