Abhijit Sen | മുന്‍ പ്ലാനിങ് കമീഷന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ പ്ലാനിങ് കമ്മിഷന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കള്‍ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരന്‍ ഡോ. പ്രണബ് സെന്‍ അറിയിച്ചു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004-2014 കാലത്ത് പ്ലാനിങ് കമീഷന്‍ അംഗമായിരുന്നു. കമീഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ ചെയര്‍മാനും ആയിരുന്നു.

Abhijit Sen | മുന്‍ പ്ലാനിങ് കമീഷന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു

ജെഎന്‍യുവില്‍ അധ്യാപകനായിരുന്നു അഭിജിത് സെന്‍. 1985ല്‍ ജെഎന്‍യുവില്‍ എത്തുന്നതിനു മുന്‍പ് സസക്‌സ്, ഓക്‌സ്ഫഡ്, കേംബ്രിജ്, എസെക്‌സ് സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.

Keywords: New Delhi, News, National, Death, Obituary, Economist, former Planning Commission member Abhijit Sen passes away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia