Abhijit Sen | മുന്‍ പ്ലാനിങ് കമീഷന് അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ പ്ലാനിങ് കമ്മിഷന് അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെന്‍ അന്തരിച്ചു. 72 വയസായിരുന്നു. തിങ്കള്‍ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരന് ഡോ. പ്രണബ് സെന്‍ അറിയിച്ചു.
മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന 2004-2014 കാലത്ത് പ്ലാനിങ് കമീഷന് അംഗമായിരുന്നു. കമീഷന് ഓഫ് അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന്റെ ചെയര്‍മാനും ആയിരുന്നു.
ജെഎന്‍യുവില്‍ അധ്യാപകനായിരുന്നു അഭിജിത് സെന്‍. 1985ല്‍ ജെഎന്‍യുവില്‍ എത്തുന്നതിനു മുന്‍പ് സസക്സ്, ഓക്സ്ഫഡ്, കേംബ്രിജ്, എസെക്സ് സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു.
Keywords: New Delhi, News, National, Death, Obituary, Economist, former Planning Commission member Abhijit Sen passes away.