ഈജിപ്തില്‍ ഏറ്റുമുട്ടല്‍: 28 പേര്‍ കൊല്ലപ്പെട്ടു

 


കെയ്‌റോ: ഈജിപ്തില്‍ വീണ്ടും സംഘര്‍ഷം. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 28ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

1973ല്‍ ഇസ്രായേലികള്‍ക്കുമേല്‍ വിജയം നേടിയതിന്റെ വാര്‍ഷീകാഘോഷങ്ങള്‍ക്കായി തഹ്‌റീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ മുര്‍സി അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തെ അനുകൂലിക്കുന്നവരാണ് വാര്‍ഷീക ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നത്.

സൈന്യത്തിനെറ്റ്ഹിരെ ആരെങ്കിലും പ്രതിഷേധവുമായി രംഗത്തെത്തിയാല്‍ അവരെ വിദേശരാജ്യങ്ങളുടെ ഏജന്റായി പരിഗണിച്ച് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രക്ഷോഭകരെ പിരിച്ചുവിടാനായി സൈന്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. തുടര്‍ന്ന് നടത്തിയ വെടിവെപ്പിലാണ് 28 പേര്‍ കൊല്ലപ്പെട്ടത്.
ഈജിപ്തില്‍ ഏറ്റുമുട്ടല്‍: 28 പേര്‍ കൊല്ലപ്പെട്ടു

SUMMARY: Cairo: Fresh clashes broke out between supporters and opponents of ousted Egyptian President Mohamed Morsi on Sunday claimed 28 lives while wounding dozens.

Keywords: World news, Egypt, Cairo, Tahrir Square, Muslim Brotherhood, Mohamed Morsi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia